Posted By Nazia Staff Editor Posted On

Check out : this app to know your cibil credit score for free;ലോൺ കിട്ടുമോ, ഇല്ലയോ ;ഇനി വെറും 5 മിനിറ്റിൽ ഫ്രീയായിട്ട് നിങ്ങളുടെ ഫോണിൽ സിബിൽ സ്കോര്‍ പരിശോധിക്കാം

Check out : this app to know your cibil credit score for free;ഒരു വ്യക്തിയുടെ ക്രെഡിറ്റ് ഹിസ്റ്ററിയെ സൂചിപ്പിയ്ക്കുന്ന മൂന്നക്ക നമ്പര്‍ ആണ് ക്രെഡിറ്റ് സ്കോര്‍ അല്ലെങ്കിൽ സിബിൽ സ്കോര്‍ . മിക്ക ധനകാര്യ സ്ഥാപനങ്ങളും വ്യക്തികളുടെ സാമ്പത്തിക അച്ചടക്കം അളക്കുന്നത് ക്രെഡിറ്റ് സ്കോര്‍ വില ഇരുത്തിയാണ്. ലോൺ ഉൾപ്പെടെ എളുപ്പത്തിൽ ലഭ്യമാകുന്നതിന് മികച്ച ക്രെ‍ഡിറ്റ് ഹിസ്റ്ററി സഹായകരമാകും. 300 മുതൽ 900 വരെയുള്ള പോയിൻറുകളായി ആണ് ക്രെഡിറ്റ് സ്കോര്‍ കണക്കാക്കുന്നത്. 750 ആണ് താരതമ്യേന മെച്ചപ്പെട്ട സിബിൽ സ്കോർ. ഇതിൽ കുറഞ്ഞാൽ വായ്പകൾ ലഭിയ്ക്കാൻ ബുദ്ധിമുട്ടാകും. സിബിൽ വെബ്സൈറ്റ് വഴി ഉൾപ്പെടെ ഇപ്പോൾ സൗജന്യമായി ക്രെഡിറ്റ് സ്കോര്‍ അറിയാനാകും.

​സിബിൽ വെബ്‍സൈറ്റ് വഴി ക്രെഡിറ്റ് സ്കോര്‍

www.cibil.com എന്ന വെബ്സൈറ്റ് വഴി സൗജന്യമായി സിബിൽ സ്കോര്‍ പരിശോധിയ്ക്കാം. വെബ്സൈറ്റിൻെറ മുകളിൽ വലതു ഭാഗത്തായി സിബിൽ സ്കോര്‍ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം. സബ്‍സ്ക്രിപ്ഷൻ പേജിൽ നിന്ന് ഫ്രീ ആനുവൽ സിബിൽ സ്കോര്‍ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ഇമെയിൽ ഐഡി, പേര്, പാസ്‍വേര്‍ഡ് എന്നിവയൊക്കെ നൽകി പുതിയ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാം.

ഡേറ്റ് ഓഫ് ബെര്‍ത്ത്, പിൻ കോഡ് എന്നിവ നൽകി accept and continue എന്നതിൽ ക്ലിക്ക് ചെയ്യാം. മൊബൈൽ നമ്പര്‍ നൽകി ഒടിപി നൽകാം. Go to dashboard എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അപ്രൂവൽ ലഭിച്ച് കഴിഞ്ഞ് myscore.cibil.com എന്ന പേജിൽ നിന്ന് സിബിൽ സ്കോര്‍ അറിയാനാകും.

​പേടിഎം വഴിയും സിബിൽ സ്കോര്‍ അറിയാം

ധനകാര്യ സേവന ആപ്പായ പേടിഎം ആപ്പ് വഴിയും ഇപ്പോൾ സൗജന്യമായി ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാം. പേടിഎം ആപ്ലിക്കേഷൻ ലോഗിൻ ചെയ്ത് ഹോം സ്‌ക്രീനിലെ ഷോ മോര്‍ ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഫ്രീ ക്രെഡിറ്റ് സ്കോര്‍ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം. പാൻ കാർഡ് നമ്പറും ജനന തീയതിയും സമർപ്പിക്കാം. പുതിയ ഉപയോക്താക്കൾ പേരും മൊബൈൽ നമ്പറും നൽകി ഒറ്റത്തവണ പാസ് വേര്‍ഡ് നൽകുക. സൗജന്യമായി തന്നെ ക്രെഡിറ്റ് സ്കോർ അറിയാനാകും.

​ക്രെഡിറ്റ് സ്കോര്‍ തയ്യാറാക്കുന്നത് എങ്ങനെ?

നിങ്ങൾ എടുത്തിട്ടുള്ള വായ്പകളുടെ വിവരങ്ങൾ വിശകലനം ചെയ്ത് റേറ്റിങ് ഏജൻസികളാണ് ക്രെഡിറ്റ് റിപ്പോ‍ര്‍ട്ട് തയ്യാറാക്കുന്നത്. ഇതിൻറെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിയ്ക്കുന്നത്. എല്ലാ വായ്പകളുടെയും വിശദാംശങ്ങളും തിരിച്ചടവും എല്ലാം ഈ റിപ്പോർട്ടിൽ ഉണ്ടാകും. വായ്പയുടെ തിരിച്ചടവു മുടങ്ങുന്നതും മറ്റും ക്രെഡിറ്റ് സ്കോർ കുറയ്ക്കും.

എല്ലാ ധനകാര്യ സ്ഥാപനങ്ങളും വായ്പകൾ ലഭ്യമാക്കും മുമ്പ് ഇപ്പോൾ ക്രെഡിറ്റ് സ്കോർ പരിശോധിയ്ക്കാറുണ്ട്. ഇടയ്ക്കിടെ ക്രെഡിറ്റ് സ്കോര്‍ പരിശോധിച്ച് കുറവാണെങ്കിൽ സ്കോര്‍ ഉയര്‍ത്താൻ ആവശ്യമായ നടപടികൾ സ്വീകരിയ്ക്കുന്നത് വായ്പാ ലഭ്യത ഉയര്‍ത്തും

https://www.pravasinewsdaily.com/2022/06/02/skyskanner-spplication-download-this-cool-app-to-go-anywhere-to-know-the-ticket-price-and-flight-time-and-travel-at-the-lowest-rates/
https://www.expattechs.com/2023/06/29/road-map/
https://www.expattechs.com/2023/07/01/tata-1mg-healthcare-app/
https://www.expattechs.com/2023/06/30/now-you-can-learn-english-very-easily-and-simply-through-the-hello-app/
https://www.expattechs.com/2023/06/30/how-to-check-if-there-is-a-fine-on-your-kuwait-civil-id/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *