Kuwait new year; പ്രതീക്ഷയുടെ പുലരിയെ വരവേറ്റ് കുവൈത്ത്
Kuwait new year; പ്രതീക്ഷയുടെ പുലരിയെ വരവേറ്റ് കുവൈത്ത്
Kuwait new year; കാലത്തിന്റെ മഹാപ്രവാഹത്തിൽ ഒരു വർഷം കൂടി അടർന്നുവീഴുന്നു. 2023ലും സമിശ്രമായിരുന്നു ലോകവും രാജ്യവും. മുന്നോട്ടുള്ള ലക്ഷ്യ സാക്ഷാത്കാരത്തിനൊപ്പം പല നഷ്ടങ്ങൾക്കും വിജയങ്ങൾക്കും കഴിഞ്ഞ വർഷവും ലോകം സാക്ഷിയായി.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
പതിവുപോലെ എല്ലാ പ്രതിസന്ധികളെയും അതീജിവിച്ച് മാനവരാശി മുന്നോട്ടുപോയി. കോവിഡ് തളർത്തിയ രണ്ടു വർഷങ്ങൾക്ക് ശേഷം പ്രതീക്ഷയുടെയും പ്രത്യാശയുടെയും മിന്നാലാട്ടങ്ങള്‍ കണ്ട വര്‍ഷമായിരുന്നു 2022. അതിൽ നിന്നും ബഹുദൂരം മുന്നോട്ടു കുതിച്ചു 2023.
കുവൈത്തും ഇതിൽ നിന്ന് ഭിന്നമായിരുന്നില്ല. പിന്നിടുന്ന വർഷം ഈ കുഞ്ഞുരാജ്യവും വലിയ സ്വപ്നങ്ങളുമായി മുന്നേറി. ഫലസ്തീൻ സംഘർഷം അതിന്റെ എല്ലാ നോവുകളോടെയും കുവൈത്ത് പോയ വർഷം ഏറ്റെടുത്തു. ഫലസ്തീൻ ഐക്യദാർഢ്യ ഭാഗമായി രാജ്യത്ത് ആഘോഷ പരിപാടികൾ നിർത്തിവെച്ചു. ഡിസംബറിൽ മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വേർപാട് രാജ്യത്തെ വലിയ നഷ്ടത്തിലേക്ക് നയിച്ചു.
Comments (0)