Kuwait smuggling; കുവൈത്തിൽ കളർ പേനയുടെ രൂപത്തിൽ ലഹരി: പിടികൂടി കസ്റ്റംസ്
Kuwait smuggling; കുവൈത്തിൽ കളർ പേനയുടെ രൂപത്തിൽ ലഹരി: പിടികൂടി കസ്റ്റംസ്
Kuwait smuggling;രൂപം മാറ്റി രാജ്യത്തെത്തിച്ച മയക്കുമരുന്ന് എയർപോർട്ട് കസ്റ്റംസ് പിടികൂടി. കാനഡയിൽനിന്നു കളർ പേനയുടെ രൂപത്തിൽ എത്തിച്ച കൊക്കെയ്നാണ് പിടികൂടിയത്. എയർ കാർഗോ കസ്റ്റംസ് ഡയറക്ടർ മുത്തലാഖ് അൽ ഇനേസി, സൂപ്രണ്ട് ഫഹദ് അൽ തഫ്ലാൻ എന്നിവരുടെ മേൽനോട്ടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കളർ പെൻസിലുകളുടെ പെട്ടിയിൽ ഒളിപ്പിച്ച മയക്കുമരുന്ന് പിടികൂടിയത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
പാർസലിനുള്ളിൽനിന്ന് 29 ഗ്രാം കൊക്കെയ്ൻ കണ്ടെത്തി. ഇവഇറക്കുമതി ചെയ്ത ആളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത കള്ളക്കടത്ത് വസ്തുക്കൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Comments (0)