Newyear celebrations in kuwait;സുരക്ഷാക്രമീകരണങ്ങൾ ശക്തം, ഒരുക്കങ്ങൾ പൂർത്തിയായി; പുതുവർഷ അവധി അതിരുവിട്ടാൽ കിട്ടുക ഏട്ടിന്റെ പണി
Newyear celebrations in kuwait;കുവൈത്ത് സിറ്റി: പുതുവത്സര അവധിക്കാലത്ത് രാജ്യത്ത് സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിക്കും. ക്രമസമാധാനം നിലനിർത്തുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി ആഭ്യന്തര മന്ത്രാലയം സമഗ്രമായ പദ്ധതി ആവിഷ്കരിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് ഇതു സംബന്ധിച്ച് കർശന നിർദേശം നൽകിയിരുന്നു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
ശക്തമായ പട്രോളിങ്ങും സുരക്ഷാസേനയുടെ സാന്നിധ്യവും രണ്ടു ദിവസങ്ങളിലും രാജ്യത്ത് ഉടനീളം ഉണ്ടാകും. നിയമ ലംഘകരെ കർശനമായി നേരിടും. ഇതിനായി 310 സുരക്ഷാ പട്രോളിങ്ങുകളിലായി ഏകദേശം 1,950 ഉദ്യോഗസ്ഥരെ സജ്ജമാക്കി. വാണിജ്യ സമുച്ചയങ്ങൾ, തിരക്കേറിയ സ്ഥലങ്ങൾ, മരുഭൂമി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ഉണ്ടാകും. കുവൈത്ത് മുനിസിപ്പാലിറ്റി, മെഡിക്കൽ എമർജൻസി സർവിസുകൾ എന്നിവയുടെ ഏകോപനത്തിലാണ് സുരക്ഷാ വിന്യാസങ്ങൾ. പ്രധാന ഹൈവേകൾ, നിരത്തുകൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിലും പൊലീസ് സാന്നിധ്യം ഉണ്ടാകും. നിയമലംഘകരെ നേരിടാൻ കർശനമായ സംവിധാനങ്ങളോടെയാകും പട്രോളിങ് സംഘം.
നാടുകടത്തലും തടവും പോലുള്ള ശിക്ഷകൾ ഒഴിവാക്കുന്നതിന് ജനങ്ങളോട് നിയമങ്ങളും നിർദേശങ്ങളും മാനിക്കാൻ പൊതു സുരക്ഷാ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുല്ല അൽ റജൈബ് ആവശ്യപ്പെട്ടു.
Security arrangements are tight and preparations are complete; Get a job after the New Year holidays
Comments (0)