Posted By Staff Editor Posted On

gochat etisalat; ഫ്രീ ഫ്രീ ഫ്രീ!!! ഇനി ഫോൺ ചെയ്യാൻ ഒട്ടും ബുദ്ധിമുട്ടേണ്ട… വോയ്സ്, വീഡിയോ കോളുകള്‍ക്കായി സൗജന്യ ആപ്പ് പുറത്തിറക്കി ഇത്തിസലാത്ത്

gochat etisalat; ഫ്രീ ഫ്രീ ഫ്രീ!!! ഇനി ഫോൺ ചെയ്യാൻ ഒട്ടും ബുദ്ധിമുട്ടേണ്ട… വോയ്സ്, വീഡിയോ കോളുകള്‍ക്കായി സൗജന്യ ആപ്പ് പുറത്തിറക്കി ഇത്തിസലാത്ത്

gochat etisalat; ഫോണ്‍ ചെയ്യാന്‍ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന യുഎി പ്രവാസികള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്തയെത്തി. ഇപ്പോള്‍ വോയ്സ്, വീഡിയോ കോളുകള്‍ക്കായി ഇത്തിസലാത്ത് സൗജന്യ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. GoChat Messenger ഇത്തിസലാത്തിന്റെ ഇ ബ്രാഞ്ച് വഴി ലോഞ്ച് ചെയ്തു. അതേ സമയം പുതിയ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ഒരു ആപ്ലിക്കേഷന്റെ തനതായ സവിശേഷതകള്‍ ആക്‌സസ് ചെയ്യാനുള്ള സൗകര്യം നല്‍കുന്നുണ്ട്.

ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ വോയ്സ്, വീഡിയോ കോളുകള്‍ ചെയ്യാനും സ്വീകരിക്കാനും, ടെക്സ്റ്റ് ചാറ്റുകള്‍ അയയ്ക്കാനും പണം കൈമാറാനും ബില്ലുകള്‍ അടയ്ക്കാനും ഗെയിമുകള്‍ കളിക്കാനും വാര്‍ത്താ അപ്ഡേറ്റുകള്‍ സ്വീകരിക്കാനും സ്മൈല്‍സ് വൗച്ചര്‍ ഡീലുകളും ഹോം സേവനങ്ങളും ആക്സസ് ചെയ്യാനും കഴിയും. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. പാന്‍ഡെമിക്കിന് ശേഷമുള്ള കാലഘട്ടത്തില്‍ വര്‍ദ്ധിച്ചുവരുന്ന കണക്റ്റിവിറ്റിയുടെ ആവശ്യകതയുടെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് GoChat മെസഞ്ചര്‍” എന്ന് കമ്പനിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. Etisalat has launched a free app for voice and video calls

ഇത് മാത്രമല്ല, UAEയില്‍ Etisalat ന്റെ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയായി e&’s’etisalat by e& അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൗജന്യ ആപ്പിന്റെ ലോഞ്ച്. ത്തിടെ പുറത്തിറക്കിയതിനെ തുടര്‍ന്നാണ് ലോഞ്ച്. ഈ വര്‍ഷം ഫെബ്രുവരി 23 ന് എത്തിസലാത്ത് ഗ്രൂപ്പ് അതിന്റെ ബ്രാന്‍ഡ് ഐഡന്റിറ്റി e& എന്നാക്കി മാറ്റിയിരുന്നു. ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനും അവരുടെ ഡിജിറ്റല്‍ ജീവിതശൈലി മെച്ചപ്പെടുത്തുന്ന അനുഭവങ്ങള്‍ പ്രാപ്തമാക്കുന്നതിനും വേണ്ടിയുള്ള e& ന്റെ etisalat-ന്റെ മൊത്തത്തിലുള്ള കാഴ്ചപ്പാടിന് അനുസൃതമാണ് ആപ്പ്.GoChat Messenger എന്നത് ആ?ഗോളതലത്തില്‍ തന്നെ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്ന ഒരു ആപ്ലിക്കേഷനാണ്, രജിസ്‌ട്രേഷനായി ഒരു മൊബൈല്‍ നമ്പര്‍ മാത്രം ആവശ്യമാണ്. നിലവില്‍, ഭൂരിഭാഗം യുഎഇ നിവാസികളും സന്ദര്‍ശകരും തങ്ങളുടെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താന്‍ പണമടച്ചുള്ള സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ മൊബൈല്‍ ചാറ്റ് ആപ്ലിക്കേഷനായ BotIM ഉപയോഗിക്കുന്നു.

ഐഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം: https://apps.apple.com/ng/app/gochat-messenger/id1536700017

ആന്‍ഡ്രോയിഡില്‍ ഡൗണ്‍ലോഡ് ചെയ്യാം: https://play.google.com/store/apps/details?id=net.gochat.app&hl=en_IN&gl=US

GoChat മെസഞ്ചര്‍ ആപ്പിന് നിരവധി സവിശേഷതകള്‍ ഉണ്ട്

രാജ്യത്തെ ഏറ്റവും പുതിയ വാര്‍ത്തകളും ഇവന്റുകളും ഉപയോഗിച്ച് ഉപയോക്താക്കള്‍ അപ് ടു ഡേറ്റ് ആയിരിക്കും
ഇവാലറ്റ് വഴിയുള്ള ബില്‍ പേയ്മെന്റുകള്‍ ഉള്‍പ്പെടെ അന്തര്‍ദേശീയവും പ്രാദേശികവുമായ പണം കൈമാറാം കഴിയും
ഉപയോക്താക്കള്‍ക്ക് ഹോം ക്ലീനിംഗ്, വീട്ടില്‍ പിസിആര്‍, വീട്ടിലെ സലൂണ്‍,?ഗിഫ്റ്റ് എന്നിവ ഉള്‍പ്പെടെയുള്ള ഹോം സേവനങ്ങള്‍ ആക്‌സസ് ചെയ്യാന്‍ കഴിയും.
GoChat മെസഞ്ചര്‍ വഴി ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത സ്മൈല്‍സ് വൗച്ചറുകളും ഡീലുകളും ആക്സസ് ചെയ്യാന്‍ കഴിയും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version