Ministry of health; കുവൈറ്റിൽ അപകടകാരിയായ ചിലന്തിയുടെ സാന്നിധ്യം; മുന്നറിയിപ്പുമായി ആരോഗ്യ കേന്ദ്രം
Ministry of health; കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന കാർഷിക മേഖലയായ വഫ്രയിൽ കടിച്ചാൽ വിഷമേൽക്കുന്ന അപകടകാരിയായ ചിലന്തിയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. സാമൂഹിക മാധ്യമങ്ങളിൽ ഒരു സ്വദേശി ഷെയർ ചെയ്ത വീഡിയോയുടെ അടിസ്ഥാനത്തിൽ കുവൈത്ത് ഹെൽത്ത് സയൻസ് ഡിപ്പാർട്ട്മെന്റിലെ
പ്രൊഫസർ ഡോ. സബാഹ് അൽ തക്രീത് നടത്തിയ അന്വേഷണത്തിലാണ് ഇവ അതീവ അപകടകാരിയാണെന്ന് കണ്ടെത്തിയത്.പ്രാണി വർഗ്ഗത്തിലെ വളരെ വിഷലിപ്തമായ ഇവയെ കാർഷിക മേഖലകളിലും ചൂടുള്ള പ്രദേശങ്ങളിലും അതിനോട് ചേർന്ന സമീപ നഗരങ്ങളിലുമാണ് സാധാരണ കാണുക. കറുത്ത നിറത്തിലുള്ള ഇവയെ ആളൊഴിഞ്ഞ വീടുകൾ , വെയർഹൗസുൾ,ഇൻഡോർ പാർക്കിംഗ് ലൊട്ടുകൾ തുടങ്ങിയ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കണ്ടുവരുന്നുണ്ട്. രാത്രികാലങ്ങളിൽ സജീവമാകുന്ന ഇവ അപകടം തിരിച്ചറിയുമ്പോഴാണ് മനുഷ്യരെ ആക്രമിക്കുക. ഇവയുടെ കടിയേറ്റാൽ തലകറക്കം, വിറയൽ, ശ്വാസ തടസ്സം തുടങ്ങിയ ചില ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടായേക്കാം. കടിയേറ്റത് ഇവയിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ വിദഗ്ധ ഡോക്ടറെ കണ്ടു ചികിത്സ തേടണമെന്നും ഡോ. സബാഹ് അൽ തക്രീത് പറഞ്ഞു .
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
Comments (0)